കൊച്ചി: പ്രണയം നടിച്ച് തന്റെ സഹോദരിയെ ബംഗാളിലേക്ക് കടത്തിയെന്ന് പരാതിപ്പെട്ട് നാദാപുരം സ്വദേശിയായ സഹോദരന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ഡൊമക്കലിലേക്ക് സഹോദരിയെ ലൗജിഹാദില്‍പ്പെടുത്തി ഷിട്ടി മൊഹമ്മദ് മണ്ഡല് എന്നയാള്‍ തട്ടിക്കൊണ്ടുപോയതായാണ് പരാതി. സഹോദരിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്ത് ഹസീനയാക്കി തടവിലാക്കിയിരിക്കുകയാണെന്നും ഹര്ജിക്കാരന് പരാതിപ്പെടുന്നു.
കേരളത്തില്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ ഷിട്ടി മൊഹമ്മദ് നാദാപുരം സ്വദേശിയായ യുവതിയെ പ്രണക്കുരുക്കിലാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ സംഭവം നാദാപുരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. താന്‍ ഡൊമക്കലിലുണ്ടെന്നും എത്രയും പെട്ടെന്ന് വന്ന് കൂട്ടിക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടി സഹോദരനെ മൊബെയിലില്‍ വിളിച്ച് ആവശ്യപ്പെട്ടു. തന്നെ സമ്മതം കൂടാതെ മതപരിവര്‍ത്തനം നടത്തി ഹസീനയാക്കിയിരിക്കുകയാണെന്നും അധികം വൈകാതെ ബംഗ്ലാദേശിലേക്ക് കടത്തുമെന്നും പെണ്‍കുട്ടി അറിയിച്ചതായി ഹര്ജിക്കാരന് പറയുന്നു.
നാദാപുരത്തുനിന്നും എസ്ഐയും കോണ്‍സ്റ്റബിളും പെണ്‍കുട്ടിയുടെ സഹോദരനും ചേര്‍ന്ന് ഡൊമക്കലിലെത്തിയെങ്കിലും ഷിട്ടിയും സംഘവും പെണ്‍കുട്ടിയെ ബലമായി തടഞ്ഞുവച്ചു. പെണ്‍കുട്ടി തിരിച്ചുവരാന്‍ തയ്യാറായെങ്കിലും ഷിട്ടി മൊഹമ്മദ് വിട്ടുകൊടുത്തില്ല. അവിടെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഷിട്ടി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിനാല്‍ ഫലമുണ്ടായില്ല. തൃണമൂല്‍ നേതാവ് ബബുലുവാണ് ഇവരെ സംരക്ഷിക്കുന്നത്. ഡൊമക്കല് എസ്ഐ, മൂര്‍ഷിദാബാദ് എസ്പി എന്നിവരോട് പരാതിപ്പെട്ടെങ്കിലും പ്രശ്നത്തിലിടപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിക്കുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഇല്ലാതെ ഇവര്‍ മടങ്ങുകയായിരുന്നത്രെ.
ഷിട്ടി നിരോധിത ഭീകരസംഘടനയായ ഹുജിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അഡ്വ. സി.കെ.മോഹനന് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: