പെരുമ്പാവൂര്‍: കോളേജില്‍നിന്ന് വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിനിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ നാലുവര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. കോതമംഗലം വിടവൂര് വേക്കുന്നേല് വീട്ടില്‍ ജയിംസ് എം.പീറ്ററി(43)നെയാണ് പെരുമ്പാവൂര്‍ സബ്കോടതി ജഡ്ജി സി.കെ.ബൈജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം.
2009 മാര്‍ച്ച് അഞ്ചിനാണ് സംഭവം. പോത്താനിക്കാട് പെരുനീര്‍ ഭാത്തുള്ള വീട്ടിലേക്ക് പൈങ്കുളത്തുനിന്നുള്ള റോഡിലൂടെ കോളേജില്‍നിന്നും വന്ന പെണ്‍കുട്ടിയെ കെ.എല്‍-44-3292 നമ്പര്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തിയ പ്രതി വട്ടംകയറി പിടിച്ച് പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പോത്താനിക്കാട് പോലീസാണ് കേസെടുത്തത്. പെണ്‍കുട്ടിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.സ്റ്റാന്‍ലി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: