കൊച്ചി: പച്ചാളം വടുതല ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകള്‍ക്ക് റെയില്‍വേ ഗേറ്റുകള്‍ ഒഴിവാക്കി ലൂര്‍ദ്ദ് ആശുപത്രിയുടെ മുന്‍വശത്തുകൂടി സര്‍വീസ് നടത്തുന്നതിന് ആര്‍ടിഎ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.ബി.സത്യന് അറിയിച്ചു.
എറണാകുളത്തുനിന്നും ചിറ്റൂര്‍ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പച്ചാളം, വടുതല ഭാഗത്തെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനാല്‍ സമയം പാലിക്കാന്‍ സാധിച്ചിരുന്നില്ല. പലപ്പോഴും ബസ്സുകളുടെ ട്രിപ്പുകള്‍ മുടങ്ങുന്നതിനും ഇതിനെത്തുടര്‍ന്ന് ശിക്ഷാ നടപടി പതിവായതിനെത്തുടര്‍ന്ന് അസോസിയേഷന് ആര്‍ടിഎക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: