ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ 2008 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്കിയ മൊഴിയിലാണ് ഈ കുട്ടികള്‍ എവിടെ പോകുന്നു എന്ന് സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്.
കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാത്ത കേന്ദ്രത്തെയും ചില സംസ്ഥാന സര്ക്കാരുകളെയുമാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ 392 ജില്ലകളില്‍നിന്നും തട്ടിക്കൊണ്ടുപോയത് 1,17,480 കുട്ടികളെയായിരുന്നു.
കേരളത്തില്‍ കാണാതാവുന്ന കുട്ടികളെ കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക മോണിറ്ററിംഗ് സെല്‍ നിലവിലുണ്ട്. പക്ഷെ കേരളത്തിലും കുട്ടികളെ കാണാതാകുന്ന വാര്‍ത്ത അപൂര്‍വമല്ല. പലപ്പോഴും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ബാലവേലയ്ക്കാണത്രെ. പക്ഷെ തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ മദ്രസ്സകളില്‍ എത്തിച്ച് മതംമാറ്റി തീവ്രവാദികളാക്കാന്‍ പരിശീലനം നല്കി വിവിധ പ്രദേശങ്ങളിലേയ്ക്ക് നിയോഗിക്കപ്പെടുന്നു എന്ന ആരോപണവും ഉയരാറുണ്ട്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക വൃത്തിയില്‍ ഉള്‍പ്പെടുത്തുന്നതും സാധാരണമാണ്. പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ധാരാളമാണ്. “ലൗ ജിഹാദ്” എന്ന പ്രയോഗം നിലവില്‍ വന്നതു തന്നെ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി മദ്രസ്സകളിലാക്കി മതപരിവര്‍ത്തനം നടത്തുന്ന പതിവ് സാധാരണയായപ്പോഴാണ്. ഇത്തരം സംഭവങ്ങള്‍ കോടതിയിലെത്തുമ്പോള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് പെണ്‍കുട്ടികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറ്.
ഈ അവസരത്തില്‍ കോടതി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് അന്വേഷിക്കാതിരിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ചത് സ്വാഗതാര്‍ഹമാണ്. ഇന്ന് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം, ആണ്‍കുട്ടികള്‍ക്കെതിരെ ഉള്‍പ്പെടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും പോലീസും ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് തീവ്രവാദാക്രമണ സാധ്യത കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്നു എന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: