സിഡ്നി: സോളമന് ദ്വീപ് സമൂഹത്തില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് തെമോത്തു പ്രവിശ്യയുടെ തലസ്ഥാനമായ സാന്റാക്രൂസ് ദ്വീപില്‍ ശക്തമായ സുനാമിയുണ്ടായി. നാല് പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മൂന്ന് അടി ഉയരത്തില്‍ ആഞ്ഞടിച്ച സുനാമി തിരയില്‍ നാല് ഗ്രാമങ്ങളിലായി ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഹവായിയിലെ പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം സൂനാമി സാധ്യത പ്രഖ്യാപിച്ചതോടെ ഓസ്ട്രേലിയന്‍ തീരങ്ങളില്‍ നിന്നു വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. സോളമന് ദ്വീപ്സമൂഹം ഉള്‍പ്പെടെ ഓസ്ട്രേലിയ, ന്യൊാസെലാന്ഡ്, ഇന്തൊനീഷ്യ എന്നീ തെക്കന്‍ പസഫിക് രാജ്യങ്ങള്‍ക്ക് പെസിഫിക് സുനാമി വാണിങ്ങ് സെന്റര്‍ സുനാമി മുന്നറിയിപ്പ് നല്കി. 2007 ലും ഭൂചലനത്തെത്തുടര്‍ന്ന് സോളമന് ദ്വീപ്സമൂഹത്തില്‍ സുനാമിത്തിരകള്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: