തിംബുക്ത്: മാലിയില്‍ നിന്ന് ഫ്രഞ്ച് സൈന്യത്തെ മാര്‍ച്ചില്‍ പിന്‍വലിച്ച് തുടങ്ങുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ലൗറന്റ് ഫാബിയസ്. ഫ്രാന്‍സിന്റെ മെട്രോ ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഫാബിയസ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ചോടെ മാലിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാം നിശ്ചയിച്ചതുപോലെ നടക്കുന്നുണ്ടെന്നും ഈ മേഖലയിലെ സൈനികരുടെ എണ്ണത്തില്‍ കുറവ് വരുത്തിയതായും ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ഫാബിയസ് പറഞ്ഞു.
എന്നാല്‍ സൈനിക പിന്മാറ്റത്തിന്റെ തിയതി ഫ്രാന്‍സ് വിദേശ കാര്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക ഭീകരര്‍ക്കെതിരെ പോരാടുന്നതിനായി കഴിഞ്ഞ മാസം മുതലാണ് മാലിയില്‍ സൈനിക ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. 4000 ഫ്രഞ്ച് സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാലിയുടെ വടക്ക് ഭാഗം ഇസ്ലാമിക ഭീകരര്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: