ലണ്ടന്‍: പത്തുവയസുകാരന് കഴിക്കാന്‍ വാങ്ങിയ റൊട്ടിയില്‍ രക്തം പുരണ്ട സൂചി. മകന് സാന്ഡ്വിച്ച് തയ്യാറാക്കാന്‍ വാങ്ങിയ റൊട്ടിയിലാണ് ബ്രിട്ടനിലെ ഒരു യുവതി രക്തം പുരണ്ട സൂചി കണ്ടെത്തിയത്. മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സൂചിയാണ് ബ്രഡിന്റെ അകത്ത് നിന്നും കണ്ടെത്തിയത്. മെഞ്ചസ്റ്ററിനു സമീപമുള്ള പെണ്റ്റഡില് നിന്നുമാണ് ബ്രഡ് വാങ്ങിയതെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ അവര്‍ പോലീസിന് കൈമാറുകയായിരുന്നു.
അറുപത്തിയൊന്നുകാരനായ ഡേവിഡ് റോഡ്ജസാണ് റൊട്ടിയില്‍ സൂചി തറച്ചതെന്ന് കണ്ടെത്തി. ഡി എന്‍ എ പരിശോധനയിലൂടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഭാര്യയുമായി കടയിലെത്തിയ ഡേവിഡ് താന്‍ ഡ്രഗ്സ് ഉപയോഗിക്കുന്ന കാര്യം അവരെ അറിയിക്കാതിരിക്കാന്‍ സൂചി റൊട്ടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഡേവിഡിന് കടയുടമയോട് വൈരാഗ്യമുള്ളതായി റിപ്പോര്‍ട്ടില്ല. പൊതുജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന പെരുമാറ്റത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: