കൊച്ചി: എറണാകുളം ലോകോളേജില്‍ കെഎസ്യു നടത്തുന്ന അനിശ്ചിതകാല പഠിപ്പുമുടക്കിനെതിരെ വിദ്യാര്‍ഥി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സമരം നിമിത്തം കഴിഞ്ഞ സെമസ്റ്ററില്‍ പത്തുദിവസങ്ങള്‍ മാത്രമാണ് അധ്യയനം നടന്നത്. മദ്യപിച്ച് കലാലയത്തില്‍ പ്രശ്നമുണ്ടാക്കിയ കെഎസ്യു പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്ത പ്രിന്‍സിപ്പാളിന്റെ നടപടി ചോദ്യം ചെയ്താണ് അനിശ്ചിതകാല സമരം നടത്തുന്നത്.
ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് നല്കിയ വിശദീകരണത്തില്‍ സമരത്തിനു പിന്നില്‍ കെഎസ്യു ആണെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ ലോ കോളേജ് കെഎസ്യു യൂണിറ്റിനു വേണ്ടി അഭിഭാഷകന് ഹാജരാകാത്തതിനാല്‍ യൂണിറ്റ് പ്രസിഡന്റിനെ വ്യക്തിപരമായി കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. അനിശ്ചിതമായി പഠിപ്പു മുടക്കുന്നത് വളരെ ഗൗരവകരമായി കാണണമെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വിനോദ് ചന്ദ്രനുമാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: