കെയ്റോ: ഈജിപ്റ്റില്‍ സന്ദര്‍ശനം നടത്തുന്ന ഇറാന് പ്രസിഡന്റ് അഹമ്മദി നെജാദിനു നേരേ ഷൂസേറ്. ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന ഇറാന് നിലപാടില്‍ പ്രതിഷേധിച്ചു സിറിയന്‍ പ്രതിഷേധക്കാരാണു ഷൂസ് എറിഞ്ഞത്. എന്നാല്‍ ഷൂസ് ഇദ്ദേഹത്തിന്റെ ദേഹത്തു കൊണ്ടില്ല.
അല്‍ അസറില്‍ മുസ്ലിം പള്ളിക്കു സമീപമാണു സംഭവം. നെജാദിനെതിരേ സിറിയന്‍ വംശജരുടെ പ്രതിഷേധം ശക്തമാണ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണു നെജാദ് ഈജിപ്റ്റില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: