ബീജിങ്: ബ്രഹ്മപുത്ര നദിയിലെ അണക്കെട്ടുകളുടെ നിര്‍മാണം സം ബന്ധിച്ച നിഗൂഢതകള്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തവെ ചൈന വിശദീകരണവുമായെത്തി. അണക്കെട്ടുകളുടെ നിര്‍മാണം ഇന്ത്യയുടെ വെ ള്ളപ്പൊക്ക നിയന്ത്രണ- പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന് ചൈനീസ് ഭരണകൂടം. അണക്കെട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ദോഷകരമായ ഫലങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍. വിഷയത്തില്‍ ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
ജലവൈദ്യുത പദ്ധതികള്‍ക്കായി മൂന്ന് അണക്കെട്ടുകളാണ് ബ്രഹ്മപുത്രയില്‍ ചൈന നിര്‍മിക്കുന്നത്. ഊര്‍ജ വികസന പദ്ധതി പ്രകാരമുള്ള അണക്കെട്ട് നിര്‍മാണത്തിന്റ ആദ്യപടി ടിബറ്റന്‍ സ്വയംഭരണാവകാശ പ്രദേശമായ സങ്മുവില്‍ ചൈന തുടക്കമിട്ടുകഴിഞ്ഞു. അതിര്‍ത്തി വിട്ടുള്ള നദീജല പദ്ധതികളുടെ കാര്യത്തില്‍ ചൈന എന്നും ഉത്തരവാദിത്വത്തോടെ പെരുമാറിയിട്ടുണ്ട്. ഇപ്പോഴത്തെ അണക്കെട്ടു നിര്‍മാണം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കില്ല. പരിസ്ഥിതിക്കും ജൈവ സമ്പത്തിനും യാതൊരു നാശവും വരുത്തില്ല, ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുയിങ് പറഞ്ഞു.
അതേസമയം, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത ചൈനയുടെ നിലപാട് ഇന്ത്യയില്‍ ആശക്കുഴപ്പങ്ങളേറ്റുകയാണ്. ബ്രഹ്മപുത്രയില്‍ നിന്ന് നമ്മുടെ രാജ്യത്തേക്കുള്ള. ജലത്തിന്റെ ഒഴുക്കു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ചൈനയുമായി സര്‍ക്കാര്‍ കരാറിലെത്തിയിരുന്നു. ജല പ്രവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ബ്രഹ്മപുത്രയിലെ അണക്കെട്ടുകളെ പ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.
പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്ന ചൈനയുടെ തന്ത്രം നേരത്തെ തന്നെ പല അയല്‍ രാജ്യങ്ങളുടെയും പരാതികള്‍ക്കിടയാക്കിയിരുന്നു. കിഴക്കന്‍ സിന്‍ജിയാങ്ങില്‍ ചൈന നിര്‍മിച്ച ഡാമുകള്‍ക്കെതിരെ കസാഖിസ്ഥാന്‍ രംഗത്തെത്തുകയുണ്ടായി.
ചൈനീസ് ഡാമുകളുടെ വരവോടെ ഇലി, അര്ട്ടിഷ് നദികളിലെ ജലനിരപ്പു താഴ്ന്നവെന്നും അത് തങ്ങളുടെ ജലസുരക്ഷയെ ബാധിച്ചുവെന്നും അവര്‍ ആരോപിച്ചു. മെക്കോങ്ങിലെ ചൈനീസ് ഡാമുകള്‍ തായ്ലന്ഡ്, ലാവോസ്, വിയറ്റ്നാം, കംബോഡിയെ എന്നിവിടങ്ങളില്‍ ഭീതിപരത്തുകയും ചെയ്തു. ഇതേതുടര്‍ന്നു ജലത്തിന്റെ ഒഴുക്ക് സംബന്ധിച്ച് ഈ രാജ്യങ്ങള്‍ക്കും വിവരം കൈമാറാന്‍ ചൈന നിര്‍ബന്ധിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: