ടോക്കിയോ: തെക്കന്‍ ചൈനാ കടലിലെ തര്‍ക്ക ദ്വീപുകളുടെ സമീപം ചൈ നീസ് കപ്പലുകള്‍ വീണ്ടും നങ്കൂരമിട്ടു. ഈ സാഹചര്യത്തില്‍ ചൈനിസ് അംബാസഡറെ നേരിട്ടു വിളിപ്പിച്ച ജപ്പാന് പ്രതിഷേധമറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ 9.30ഓടെയാണ് ചൈനീസ് കപ്പലുകള്‍ ദ്വീപുകള്‍ക്ക് സമീപത്തെ ജലാതിര്‍ത്തി താണ്ടിയത്.
പതിനാല് മണിക്കൂറോളം കപ്പലുകള്‍ മേഖലയില്‍ തങ്ങി. തുടര്‍ന്നു ചൈനീസ് അംബാസഡറായ ചെങ്ങ് യോങ്ങ് ഹുവയെ ജപ്പാന് തങ്ങളുടെ ജലാതിര്‍ത്തി ലംഘിച്ച നടപടി ഒട്ടും ശരിയായില്ലെന്ന് അറിയിച്ചു.
പസഫിക്കിലെ ധാ തുസമ്പുഷ്ടവും തന്ത്രപ്രധാനവുമായ ദ്വീപുകളെച്ചൊല്ലി ജ പ്പാനും ചൈനയും തമ്മില്‍ ഏറെനാളായി തര്‍ക്കത്തിലാണ്. ദ്വീപുകളെ ജപ്പാന് സെന്കാവുവെന്നും ചൈന ദിയാവുവെന്നുമാണ് വിളിക്കുന്നത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ദ്വീപുകള്‍ വാങ്ങിയെന്ന് ജപ്പാന് അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇതംഗീകരിച്ചിട്ടില്ല. പ്രശ്നം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെയും വഷളാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: