കൊച്ചി: നിയമപരമായി പ്രതിഷേധിക്കുവാനുള്ള അവകാശം നിഷേധിച്ച പോലീസ് നടപടിക്കെതിരെ ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മറ്റി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സമുദായത്തിനുവേണ്ടി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.വി.പീതാംബരനാണ് അഡ്വ.എ.എക്സ്.വര്‍ഗീസ്, എ.വി.ജോജോ എന്നിവര്‍ മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്.
സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധിച്ച സമുദായനേതാക്കളെ അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനെതിരെയാണ് ഹര്‍ജി. ചവളര്‍ സൊസൈറ്റി സംസ്ഥാന നേതാക്കളായ ബാബു കോട്ടമറ്റം, ദേവസ്വം സെക്രട്ടറി എ.വി.ബിനോജ്, പി.കെ.ബാബു തുടങ്ങിയവരെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ.രഞ്ചനും കൊരട്ടി എസ്ഐ ഫര്‍ഷാദും അന്യായമായി തടങ്കലില്‍ വച്ചത്. കൊരട്ടിയില്‍ മുഖ്യമന്ത്രി വന്നപ്പോഴാണ് സമുദായ നേതാക്കള്‍ സംവരണാനുകൂല്യം ആവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി പ്രതിഷേധിച്ചത്. സംഘടനകള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ നിഷേധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് മന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് ടി.ആര്.രാമചന്ദ്രന് നായര്‍ എതിര്‍കക്ഷികളായ ചീഫ് സെക്രട്ടറി ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡിജിപി തൃശൂര്‍ എസ്പി എന്നിവര്‍ക്ക് നോട്ടീസ് അയക്കുവാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: