തൃപ്പൂണിത്തുറ: പറയുത്സവത്തോടനുബന്ധിച്ച് പൂര്ണ്ണത്രയീശന് തോണിയാത്ര നടത്തുന്നതും പ്രചീന തമിഴകകാവ്യങ്ങളില് വര്ണ്ണിക്കപ്പെട്ടതുമായ പൂര്‍ണ്ണാനദിയും തോണിക്കടവുകളും പൈതൃക സമ്പത്തായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തുള്ള അയ്യായിരത്തോളം യുവജനങ്ങള്‍ ഒപ്പിട്ട നിവേദനം സ്ഥലം എം എല്‍ എയും എക്സൈസ് -തുറമുഖവകുപ്പ് മന്ത്രിയുമായ കെ.ബാബുവിന് സമര്‍പ്പിച്ചു. ക്ഷേത്രത്തിലെ പറയുത്സവത്തിനാരംഭം കുറിയ്ക്കുന്ന മാര്‍ച്ച് 2 നകം കിഴക്ക് പടിഞ്ഞാറ് തോണിക്കടവുകള്‍ കെട്ടി മതിയായ സംവിധാനങ്ങളോടെ സംരക്ഷിക്കാനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്ന് നിവേദനം ആവശ്യപ്പെടുന്നു. പൂര്‍ണ്ണാനദിയെ ബോധപൂര്‍വ്വം മലിനമാക്കുവാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമങ്ങള്‍ കര്‍ശനമായി തടയുവാന്‍ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ ശ്രദ്ധ ചെലുത്തണം എന്ന് പൂര്‍ണ്ണാനദി സംരക്ഷണസമിതി ആവശ്യപ്പെട്ടു. ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി ജില്ലാ കാര്യദര്‍ശി കെജി ശ്രീകുമാര്‍ പൂര്‍ണ്ണാനദി സംരക്ഷണസമിതി കാര്യദര്‍ശി പി സോമനാഥന്, 150-മത് വിവേകാനന്ദജയന്തി ആഘോഷസമിതി അദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന്,തപസ്യകലാസാഹിത്യവേദി തൃപ്പൂണിത്തുറ മേഖലാദ്ധ്യക്ഷന്‍ രാമഭദ്രന് തമ്പുരാന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദന സമര്‍പ്പണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: