പള്ളുരുത്തി: കതിര്‍മണ്ഡപത്തില്‍ നിന്നും ശ്രീരേഖ ടീച്ചര്‍ നേരെപോയത് ക്ലാസ് റൂമിലേക്ക്. സാക്ഷരതാമിഷന്റെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ അദ്ധ്യാപികയായ അവരുടെ വിവാഹം ഞായറാഴ്ചയായിരുന്നു. സാക്ഷരതാ മിഷന് തുര്വിദ്യാഭ്യാസ പദ്ധതിപ്രകാരം പത്താംതരം തുല്യതാ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളുടെ ഹിന്ദി അദ്ധ്യാപികയാണ് ശ്രീരേഖ. പറഞ്ഞ വാക്കുപാലിച്ച് താലികെട്ട് കഴിഞ്ഞയുടനെ കൃത്യസമയം തെറ്റിക്കാതെ ടീച്ചര്‍ ക്ലാസിലെത്തി. പട്ടുസാരിയുടുത്ത് മുല്ലപ്പൂ ചൂടി നില്ക്കുന്ന ടീച്ചറെ കണ്ട വിദ്യാര്‍ത്ഥികള്‍ക്കും അത്ഭുതം. ഹിന്ദിയില്‍ ഈ വര്‍ഷത്തെ അവസാന ക്ലാസാണ് ഞായറാഴ്ച നടന്നത്. ടീച്ചര്‍ വന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് നഷ്ടപ്പെടും.
മുതിര്‍ന്നവരുള്‍പ്പെടെ 75-ഓളം വിദ്യാര്‍ത്ഥികളാണ് ടീച്ചറെ കാത്തുനിന്നിരുന്നത്. കല്ല്യാണച്ചടങ്ങുകള്ക്കിടയില്തന്നെ നവവരനോട് ടീച്ചര്‍ കാര്യം പറഞ്ഞപ്പോള്‍ വരനായ ശ്രീജിത്തിനും സമ്മതം. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ പാഠങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീരേഖ ക്ലാസ്സില്‍ നിന്നുമിറങ്ങി. വീണ്ടും പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ കല്ല്യാണമണ്ഡപത്തിലേക്ക് പള്ളുരുത്തി എസ്വിഡി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയാണ് ശ്രീരേഖ. വരന് ശ്രീജിത്ത് ഇടുക്കി സ്വദേശിയാണ്. വിവാഹച്ചടങ്ങുകളിലും, സദ്യയിലും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: