കൊച്ചി : സംസ്ഥാനത്തെ ഗവണ്മെന്റ്, എയ്ഡഡ് എഞ്ചിനീയറിങ് കോളേജുകളിലെ മിടുക്കരും ധനസഹായം അര്‍ഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അലുമ്നി അസോസിയേഷന് (നിറ്റ്ക) കൊച്ചി ചാപ്റ്റര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
നാല് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 4000 രൂപ വച്ചാണ് നല്‍കുക. ഈ വര്‍ഷം എസ്. അശ്വതി (മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ്), കെ.ടി. റഷീദ്, ലിബിന് ഫിലിപ്പ്് (ഇരുവരും കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിങ്) കെ. നവാസ് (കോളേജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം) എന്നിവര്‍ക്കാണ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഈ സ്കോളര്‍ഷിപ്പ് തുക നിറ്റ്കാ ഭാരവഹികളായ ഡോ. പി.എസ്. ചന്ദ്രമോഹന്, വി.എം. ഫസല്‍ അലി, ഡോ. ബാബു ടി. ജോസ്, എന്‍. ബാബു വര്‍ഗീസ് എന്നിവര്‍ സ്പോണ്സര് ചെയ്യുകയായിരുന്നു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന് ടി.കെ. രാജീവ്കുമാര്‍ സ്കോളര്‍ഷിപ്പ് സമ്മാനിച്ചു. നിറ്റ്കാ പ്രസിഡന്റ് വി.എം. ഫസല്‍ അലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ് കൃഷ്ണന്, വൈസ് പ്രസിഡന്റ് എന്‍. ബാബു വര്‍ഗീസ്, ട്രഷറര്‍ മോഹന്‍ പ്രസാദ്, ഡോ. സുരേഷ് മണിമല, ഡോ. ബാബു ടി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: