കൊച്ചി: പ്ലൈവുഡ് കമ്പനികളുടെ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധികളും ഗ്രാമസഭാതീരുമാനങ്ങളും മാനിക്കാന്‍ പഞ്ചായത്തുകള്‍ ബാധ്യസ്ഥരാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്. പ്ലൈവുഡ് മലിനീകരണത്തിനെതിരെ കര്‍മ്മസമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി അനുഷ്ഠിക്കുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലൈവുഡ് മേഖലയില്‍ കാണുന്ന നിയമലംഘനങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ ജീര്‍ണതയുടെ പതിപ്പായി കാണാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്ലൈവുഡ് മലിനീകരണവുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ക്ക് താന്‍ മുന്‍കയ്യെടുക്കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: