വാഷിംഗ്ടണ്‍: വരുംകാലത്ത് ഇന്ത്യയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്ന് അമേരിക്കന്‍ സെനറ്ററായ ടിം ജോണ്സണ് പറഞ്ഞു. ബരാക്ക് ഒബാമ രണ്ടാംതവണയും അമേരിക്കന്‍ പ്രസിഡന്റായ സാഹചര്യത്തില്‍ ഇന്ത്യയുമായി വളരെ ആഴത്തിലുളള ബന്ധമുണ്ടാക്കുകയെന്നത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ ഇന്ത്യയുമായുളള ഉഭയകക്ഷി ബന്ധം അമേരിക്കയ്ക്ക് നാല് ഇരട്ടി ഗുണം ചെയ്തിട്ടുണ്ടെന്നും സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ലോകത്തെ മൂന്നാമത്തെ രാജ്യമായി ഉയര്‍ന്നെന്നും ജോണ്സണ് പറഞ്ഞു. വെള്ളിയാഴ്ച്ച നടന്ന സെനറ്റില്‍ ഡെമോക്രാറ്റിക്ക് പക്ഷക്കാരന്‍ കൂടിയായ ടിം പറഞ്ഞത് ഇന്ത്യ- യു എസ് ബന്ധം ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ പ്രധാനം ചെയ്യുന്നുവെന്നാണ്. 2005ല്‍ ഇന്ത്യയുമായി ഒപ്പുവച്ച പ്രതിരോധ പദ്ധതി അമേരിക്കയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും മറ്റു രാജ്യങ്ങളെക്കാളേറെ ഇന്ത്യയാണ് യു എസ്സുമൊത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ജോണ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: