അഞ്ചല്‍: മുഖത്ത് ചായം തേച്ച് ദേഹമാസകലം പട്ടുചുറ്റി കരുത്തോല കൊണ്ടലങ്കരിച്ച കോലം തലയിലേറ്റി ഉത്സവഘോഷയാത്രയ്ക്കൊപ്പം ഉറഞ്ഞുതുള്ളുന്ന തെയ്യങ്ങള്‍ കിഴക്കന്‍ മേഖലയിലെ പതിവുകാഴ്ചയാണ്. എന്നാല്‍ സമസ്ത മേഖലയിലെയും ബംഗാളികളായ തൊഴിലാളികളുടെ കടന്നുകയറ്റം ഈ പരമ്പരാഗത അനുഷ്ഠാന കലയിലും പ്രകടമായിതുടങ്ങിയെന്നതാണ് ഒടുവിലത്തെ വാര്‍ത്ത.
ഉത്സവഘോഷയാത്രയില്‍ ശിങ്കാരിമേളത്തിനൊപ്പം പൂക്കാവടി തലയിലേറ്റുന്നതിനും വിവിധ വേഷങ്ങള്‍ ധരിച്ചും തെയ്യം തലയിലേറ്റുന്നതും ഉത്സവസീസണില്‍ നിരവധി കലാകാരന്മാര്ക്ക് വരുമാന മാര്‍ഗമായിരുന്നു. എന്നാല്‍ ഘോഷയാത്രയുടെ ഇടയ്ക്ക് തന്നെയുള്ള വേഷധാരികളുടെ മദ്യപാനവും ഇത്തരം കലകള്‍ക്ക് ആളെ കിട്ടാത്തതും കുറഞ്ഞ വേതനവുമാണ് ഇവയ്ക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു തുടങ്ങിയതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
കിഴക്കന്‍ മേഖലയില്‍ നടന്ന ഉത്സവഘോഷയാത്രയില്‍ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികളാണ് തെയ്യം, പൂക്കാവടി തുടങ്ങിയവ തലയിലേറ്റിയിരുന്നത്.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: