ബാഗ്ദാദ്: ഇറാഖില്‍ പോലീസ് ആസ്ഥാനത്തിന് ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖ് നഗരമായ കിര്കുകിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 70 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ചാവേറുകള്‍ പോലീസ് വേഷത്തിലായിരുന്നു എത്തിയിരുന്നത്.
സ്ഫോടനത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും പോലീസുകാരാണ്. പൊലീസ് ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായിരുന്നു തീവ്രവാദികളുടെ ശ്രമമെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. സ്ഫോടനത്തില്‍ സമീപ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഇറാഖി സര്‍ക്കാരും കുര്ഡുകളും തമ്മില്‍ സ്ഥിരം സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് കിര്‍കുക്. രണ്ട് ആഴ്ച്ച മുമ്പ് ഇവിടെ ഇവിടത്തെ കുര്‍ഡിഷ് ഡെമോക്രമാടിക് പാര്‍ട്ടി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ ഒട്ടുമിക്ക ആക്രമണങ്ങള്‍ക്ക് പിന്നിലും അല്‍ ഖ്വയ്ദയോട് അനുഭാവമുള്ള സുന്നി തീവ്രവാദികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: