കൊച്ചി: ഇ ബാലാനന്ദന്റെ നാലാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം നടക്കും. ഈ മാസം അഞ്ചിന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് അനുസ്മരണ പ്രഭാഷണം. ഇ ബാലാനന്ദന് റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ ഐഎന്‍ടിയുസി അഖിലേന്ത്യ പ്രസിഡന്റ് ഡോ.ജി സഞ്ജീവറെഡ്ഡി എന്തുകൊണ്ട് പണിമുടക്ക് എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം 20നും 21നും ദ്വിദിന അഖിലേന്ത്യ പണിമുടക്കും ആചരിക്കുമെന്നും ഫൗണ്ടേഷന് ചെയര്മാന് എം.എ ലോറന്‍സ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലോറന്‍സ്. ലാവ്ലിന് കേസില്‍ വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് വിഎസ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നത് ശരിയാണെന്നും എന്നാല്‍ വിഎസിന്റെ കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: