ഗാസിയാബാദ്: കോളിളക്കം സൃഷ്ടിച്ച അരുഷി തല്‍വാര്‍ വധക്കേസില്‍, ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ നോയിഡ എസ്പിയുമായ മഹേഷ് കുമാര്‍ മിശ്ര പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. ആരുഷി മരിച്ച ദിവസം മാതാപിതാക്കളായ രാജേഷിന്റെയും നൂപുറിന്റെയും പെരുമാറ്റം അസ്വാഭാവികമായിരുന്നെന്ന് മിശ്ര കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം താന്‍ സിബിഐക്ക് മുന്‍പാകെ പറഞ്ഞെങ്കിലും അന്വേഷക സംഘം രേഖപ്പെടുത്തിയില്ലെന്നും മിശ്ര വെളിപ്പെടുത്തി.
സംഭവം നടന്ന രാത്രിയില്‍ 11.30 മണിയോടെ അരുഷിയെ അകത്തുകയറ്റി മുറി പൂട്ടിയശേഷം സ്വന്തം മുറിയില്‍ ഉറങ്ങാന്‍ പോയെന്നാണ് രാജേഷ് പറഞ്ഞത്. തന്റെ കിടപ്പുമുറി പൂട്ടാന്‍ മറന്നെന്നും അതിനാല്‍ താക്കോല്‍ക്കൂട്ടം മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടായിരുന്നെന്നും രാജേഷ് പറഞ്ഞു. സംഭവം നടന്ന വീടിന്റെ ലോക്കില്‍ ചോരപ്പാടുണ്ടായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ മറ്റു മുറികള്‍ പരിശോധിക്കുന്ന തിരക്കിലായിരുന്നതിനാല്‍ അതു ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചില്ല.
ടെറസിന്റെ പൂട്ടുപൊളിക്കാനായി ആശാരിമാരെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിറ്റേദി വസം വാതില്‍ തുറന്ന നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ ടെറസില്‍നിന്നു ഹേം രാജിന്റെ മൃതശരീരം കണ്ടെത്തുകയും ചെയ്തു, മിശ്ര കോടതിയെ അറിയിച്ചു.
2008ലായിരുന്നു നോയിഡ സ്വദേശിനിയായ ആരുഷി തല്‍വാറും വീട്ടുവേലക്കാരന് ഹേംരാജും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: