പാറ്റ്ന: ലോകപാല്‍ ബില്ലിലെ ഭേദഗ തികള്ക്കെതിര അഴിമതി വിരുദ്ധ പ്ര വര്‍ത്തകന്‍ അണ്ണാ ഹസാരെ. ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും ജന ലോക്പാലിനു വേണ്ടി പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഭേദഗതി വരുത്തിയ ലോക്പാല്‍ ബില്‍ ഉപയോഗശൂന്യമാണ്. ജന ലോക്പാലിനുവേണ്ടിയുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. അതു പാസാക്കാന്‍ സര്‍ക്കാരില്‍ സ മ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കും- ഹസാരെ പറഞ്ഞു.
വരും മാസങ്ങളില്‍ ഗ്രാമ-നഗരങ്ങളിലെ ജനങ്ങളെ നേരിട്ടുകാണും. ജന ലോക്പാലിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: