പള്ളുരുത്തി: സംസ്ഥാനത്തെ തുറമുഖങ്ങളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്ത്തികരിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് അഭിപ്രായപ്പെട്ടു. തോപ്പുംപടിയിലെ നവീകരിച്ച ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 345 കോടി രൂപയാണ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
അമ്പത് വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖം പൂര്ത്തീകരിക്കാനായിട്ടില്ലായെന്നത് ദുഃഖകരമാണ്. തുറമുഖനിര്‍മ്മാണത്തിനായി 50 ശതമാനം തുക കേന്ദ്രസഹായമായി നല്‍കുന്നുണ്ട്. ആര്‍കെവിവൈ പദ്ധതിയുടെ ആനുകൂല്യം കൂടിതുറമുഖ നിര്‍മ്മാണത്തിന് ലഭിക്കുമ്പോള്‍ നാമമാത്രമായ തുകയേ സംസ്ഥാനസര്‍ക്കാരിന് ചേര്‍ക്കേണ്ടതുള്ളു.
തുറമുഖ പദ്ധതികളുടെ നിര്‍മാണത്തിന് സ്വതന്ത്ര ചുമതലയുള്ള വിദഗ്ധ സമിതിയെ ഏല്പിച്ചാലെ സമയ ബന്ധിതമായി തീര്‍ക്കാന്‍ കഴിയൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തുറമുഖ എക്സൈസ് വകുപ്പുമന്ത്രി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ ഡോമനിക്ക് പ്രസന്റേഷന്, മേയര്‍ ടോണി ചമ്മണി, പോര്‍ട്ട് ചെയര്മാന് പോള്‍ ആന്റണി, സിറില്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: