കരുനാഗപ്പള്ളി: ശാസ്താംകോട്ടയില്‍ മുപ്പത് വര്‍ഷമായി സ്റ്റാന്റ് കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്ന ഓട്ടോതൊഴിലാളികളെ ചില വ്യാപാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പീഡിപ്പിക്കുന്നതിലും ഓട്ടോ തൊഴിലാളി മണികണ്ഠനെ കള്ളക്കേസില്‍ കുടുക്കിയതിലും കൊല്ലം ജില്ലാ പ്രൈവറ്റ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിഗ് മസ്ദൂര്‍സംഘ്- ബിഎംഎസ് ജില്ലാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സുഭാഷ് കുറ്റിശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറഖല്‍ സെക്രട്ടറി കെ.ശിവരാജന്, പി.പങ്കജന്‍, കിടങ്ങയം സോമന്, എന്‍.ഓമനക്കുട്ടന്, ആര്.കെ.സുധീഷ്കുമാര്‍, കെ.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: