വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബായുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കാന്‍ ഒബാമ ഭരണകൂടം നീക്കം നടത്തവെയാണു പുതിയ സംഭവം.
ഒബാമയുടെ നാടായ ചിക്കാഗോയിലെ ഒരു പാര്‍ക്കില്‍ കൂട്ടുകാരികള്‍ക്കൊപ്പം സംസാരിച്ചിരുന്ന ഹദിയ പെന്ഡേറ്റ്ലന് എന്ന പതിനഞ്ചുകാരിയാണ് ചൊവ്വാഴ്ച്ച അജ്ഞാതനായ അക്രമിയുടെ വെടിയേറ്റു മരിച്ചത്. പ്രസിഡന്റിന്റെ വസതിക്കു രണ്ടു കിലോ മീറ്റര്‍ അകലെവച്ചായിരുന്നു സംഭവം.
പാര്‍ക്കില്‍ സല്ലപിച്ചിരുന്ന ഹദിയയും സംഘവും മഴ നനയാതിരിക്കാന്‍ സമീപത്തെ മതിലിനരുകില്‍ ഒതുങ്ങി നില്‍ക്കവെ അക്രമി വെടിവയ്ക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ഹദിയയുടെ പിന്‍ഭാഗത്തു വെടിയേറ്റു. മാഫിയ സംഘങ്ങളുടെ ഏറ്റുമുട്ടലുകളിലൂടെ കുപ്രസിദ്ധമായ സ്ഥലമാണ് ചിക്കാഗോ. എന്നാല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിനു ഗ്യാങ്ങ് വാറുകളുമായി ബന്ധമില്ലെന്നു ചിക്കാഗോ പൊലീസ് വ്യക്തമാക്കി.
അതേസമയം, ചിക്കാഗോയില്‍ അടിക്കടി അരങ്ങേറുന്ന നരഹത്യകള്‍ അധികൃതരെ കൂടുതല്‍ അങ്കലാപ്പിലാക്കി. ഡിസംബറില്‍ നഗരത്തില്‍ സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ വിദ്യാര്‍ഥികളും അധ്യപകരുമടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: