കൊച്ചി: വില്ല കിട്ടിയില്ലെന്ന പരാതിയില്‍ തന്നെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ശാന്തിമഠം രാധാകൃഷ്ണന് ആരോപിച്ചു. എറണാകുളം സ്വദേശി മനോജ് ആണ് പണം അടച്ചിട്ട് വില്ല ലഭിച്ചില്ലെന്ന് ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. 2012 ജൂണ്‍ ആറിനാണ് രാധാകൃഷ്ണനെ ഗുരുവായൂര്‍ എസ്ഐ വി.സി.സൂരജ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് എസ്ഐ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി അങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് രാധാകൃഷ്ണന് പറഞ്ഞു. 2009 ല്‍ കുന്നുകളും സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1673/01/99 നമ്പറായി മനോജിന് സ്ഥലത്തിന്റെ ആധാരം ചെയ്ത് നല്കിയിട്ടുള്ളതായും വില്ല പണി പൂര്‍ത്തീകരിച്ച് മനോജിന് കൈമാറിയിരുന്നതായും രാധാകൃഷ്ണന് പറഞ്ഞു. എന്നാല്‍ ഗുരുവായൂര്‍ എസ്ഐയും മറ്റു ചിലരും കൂടി ഗൂഢാലോചന നടത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് അഞ്ച് കോടി രൂപയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: