കൊച്ചി: അത്യപൂര്‍വമായ വില്‍സണ്‍ ഡിസീസ് എന്ന കരള്‍ രോഗം ബാധിച്ച് ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ കനിവുള്ളവരുടെ കാരുണ്യം തേടുന്നു. തെക്കേ ചെല്ലാനം പാല്ല്യത്തയ്യില് ആന്റണി പി.ജി.-ആന്‍സി ദമ്പതികളുടെ മക്കളാണ് ഈ ദുര്‍ഗതി നേരിടുന്നത്. തുറവൂര്‍ ടിഡി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഗാസ്പര്‍ (14), ജോംസണ്‍ (13) ബഖിത, നിഖിത(11) എന്നിവര്‍ക്ക് രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുന്ന വില്‍സണ്‍ ഡിസീസ് എന്ന മാരകമായ കരള്‍രോഗം ബാധിച്ച് എറണാകുളം പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കുരുന്നുകളെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയൂ. കരള്‍ പകര്‍ന്നു നല്കുവാന് കനിവുള്ളവരുണ്ടെങ്കിലും ഈ നാല് പേരുടേയും ഓപ്പറേഷന് വേണ്ടിവരുന്ന ചെലവ് ഒരുകോടി പന്ത്രണ്ട് ലക്ഷം രൂപയാണ്. വല്ലപ്പോഴുമുള്ള ഇലക്ട്രിക് ജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഇവരെ സഹായിക്കുവാന്‍ കനിവുള്ളവരെ കാത്തിരിക്കുകയാണ് പ്രാര്‍ത്ഥനയുമായി ഒരു ഗ്രാമം. ഇവര്‍ക്കുവേണ്ട ചികിത്സാ സഹായ സമിതി രൂപീകരിച്ചതായി ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമിതിയുടെ രക്ഷാധികാരികളായി കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ.വി.തോമസ്, കൊച്ചി, ആലപ്പുഴ ബിഷപ്പുമാരായ ഡോ.ജോസഫ് കരിയില്‍, ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ എന്നിവരേയും ചെയര്‍മാനായി എംഎല്‍എ ഡോമിനിക് പ്രസന്റേഷനേയും വൈസ് ചെയര്മാന്മാരായി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. തങ്കച്ചനേയും ടിഡി സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.എന്‍.പത്മത്തേയും കണ്‍വീനറായി ചെല്ലാനം ഇടവക വികാരി ഫാ.ജോസ് രാജുവിനേയും കൂടാതെ 41 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 10 ന് ചെല്ലാനം പഞ്ചായത്തിലെ മുഴുവന്‍ ഭവനങ്ങളും ഉള്‍പ്പെടുത്തി വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു. ചെല്ലാനം കോര്പ്പറേഷന് ബാങ്കില്‍ ചികിത്സാ സഹായ നിധിക്കുവേണ്ടി എംഎല്‍എയുടേയും ഇടവകവികാരിയുടേയും കുട്ടികളുടെ പിതാവ് ആന്റണിയുടേയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 022300101008881 കഎടഇ കോഡ്: ഇഛഞ്ഞജ 0000223, ഇഛഞ്ഞജകചആആ077.
പ്രതികരിക്കാൻ ഇവിടെ എഴുതുക: