കണ്ണനല്ലൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട അധ്യാപന ജീവിതത്തിനുശേഷം വിരമിക്കുന്ന അഞ്ചംഗ അധ്യാപക സംഘം വിദ്യാര്‍ഥികള്‍ക്ക് അന്നദാനം നടത്തി നാടിനു മാതൃകയായി. കണ്ണനല്ലൂര്‍ എംകെഎല്‍എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം പ്രഥമാധ്യാപിക കെ. രാധാമണിയമ്മ, അധ്യാപകരായ സി. രഘുനാഥന് പിള്ള, കെ.ജെ. രാജീവ്, ടി. പത്മാവതിയമ്മ, എം. പ്രഭാവതിയമ്മ എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്നത്. ഇന്ന് നടത്തുന്ന യാത്രയയപ്പു സമ്മേളനത്തിനു മുന്നോടിയായാണ് 1200ല്‍ അധികം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 800ല്‍ അധികം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കും വി?വസമൃദ്ധമായ സദ്യ നല്‍കിയത്.
ഇന്ന് രാവിലെ ഒന്പതിനു സ്കൂള്‍ മാനേജര്‍ ഡോ. പി.എ. അബ്ദുല്‍ മജീദ് ലബ്ബയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റ മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: