ന്യൂദല്‍ഹി: കാവി ഭീകരതയെന്ന ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന ഹിന്ദു സമൂഹത്തിനും സന്യാസിമാര്‍ക്ക് ആകെയും ആക്ഷേപം ഉണ്ടാക്കിയിരിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക സിംഗാള്‍. പാക്കിസ്ഥാനില്‍ നിന്ന് കടമെടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ആഭ്യന്തരമന്ത്രി ഹിന്ദുക്കളെ അപമാനിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെ ഹൈന്ദവ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കുംഭമേളയോടനുബന്ധിച്ച് പ്രയാഗില്‍ നടക്കുന്ന മാര്‍ഗ്ഗദര്‍ശക് മണ്ഡല് ചര്‍ച്ച ചെയ്യുമെന്നും സിംഗാള്‍ പറഞ്ഞു. ഫെബ്രുവരി 6 മുതല്‍ മാര്‍ഗ്ഗദര്‍ശക് മണ്ഡല് ആരംഭിക്കും. ഏഴിന് ഉച്ചയ്ക്ക് 2.30നാണ് സന്ന്യാസി സമ്മേളനം.
ഗോവധത്തിനെതിരായ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാര്‍ഗ്ഗദര്‍ശക് മണ്ഡല് ആവശ്യപ്പെടും. പ്രതിവര്‍ഷം ഒരു കോടി പശുക്കള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നതായിട്ടാണ് കണക്ക്. ഇങ്ങനെ പോയാല്‍ 2012 ഓടെ നാടന്‍ പശുക്കള്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു, സിംഗാള്‍ പറഞ്ഞു.
ഗംഗാനദിയുടെ മലിനീകരണ പ്രശ്നമായിരിക്കും മാര്‍ഗ്ഗദര്‍ശക് മണ്ഡല് ഗൗരവത്തിലെടുക്കുന്ന മറ്റൊരു പ്രശ്നം. പരിശുദ്ധമായ യമുനയെ നശിച്ച നദിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ നദിയായ ഗംഗയ്ക്കും ആ അവസ്ഥ വരാന്‍ പോകുന്നു. ഗംഗയുടെ ഇടതടവില്ലാത്ത ഒഴുക്കിനും മലിനീകരണ മുക്തിക്കും വേണ്ടിയുള്ള നടപടികള്‍ സന്യാസിമാര്‍ ചര്‍ച്ച ചെയ്യും.
ഹിന്ദു ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ് വരുന്നത് ഗൗരവത്തിലെടുക്കുമെന്നും അശോക് സിംഗാള്‍ പറഞ്ഞു. ഈ തരത്തില്‍ പോയാല്‍ 2061 ഓടെ അഖണ്ഡഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നാണ് സെന്‍സസ് വിദഗ്ദ്ധര്‍ പറയുന്നത്. കുടുംബാസൂത്രണവും ഏകീകൃത സിവില്‍ നിയമത്തിന്റെ അഭാവവും മൂലമാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം, ക്രിസ്തു മതത്തിലും ഇസ്ലാം മതത്തിലേക്കും നടക്കുന്ന വ്യാപക മതംമാറ്റം, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളും സന്യാസി മണ്ഡല് ചര്‍ച്ച ചെയ്യും.
ജിഹാദി മുസ്ലീങ്ങള്‍, ആക്രമികളായ ക്രിസ്ത്യന്‍ പള്ളികള്‍, മാവോയിസ്റ്റ് കൊലയാളികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നെല്ലാം ഹിന്ദുക്കള്‍ ഭീഷണി നേരിടുന്നു. അഴിമതി, പണപ്പെരുപ്പം, സാമ്പത്തിക തകര്‍ച്ച എന്നിവ മൂലം ജനം പൊറുതിമുട്ടുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍, സിംഗാള്‍ പറഞ്ഞു.
രാജ്യത്ത് നൂറു കണക്കിന് ക്ഷേത്രങ്ങള്‍ മതേതര സര്‍ക്കാരുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ഇതു കണ്ടുകൊണ്ടിരിക്കാന്‍ സന്യാസി സമൂഹത്തിന് കഴിയില്ല. നിരീശ്വരവാദികളുടേയും മതേതരവാദികളുടേയും സര്‍ക്കാരുകള്‍ കൈവശം വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ വിട്ടയക്കാന്‍ വ്യാപക പ്രചാരണ പരിപാടിയും മാര്‍ഗ്ഗദര്‍ശക് മണ്ഡല് രൂപം കൊടുക്കും.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം, ക്രിസ്തു മതത്തിലേക്കും ഇസ്ലാമിലേക്കും നടക്കുന്ന വ്യാപക മതം മാറ്റം, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളും സന്യാസി മണ്ഡല് ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: