വാഷിങ്ങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ജോണ്‍ കെറിയെ നിയമിക്കുന്നതിന് സെനറ്റിന്റെ അനുമതി. പ്രസിഡന്റ് ബരാക് ഒബാമയാണ് കെറിയെ നിര്‍ദ്ദേശിച്ചത്. ശബ്ദവോട്ടോടെയാണ് കെറിയെ നിയമിക്കുന്നതിന് സെനറ്റ് അനുമതി നല്‍കിയത്. സെനറ്റിലുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. 2004ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രുന്ന കെറി മാസാച്ചുസെറ്റ്സില്‍ നിന്നുള്ള വംശജനാണ്. മസാച്ചുസെറ്റ്സ് ഗവര്‍ണറായ കെറി, ഒബാമയുടെ വിശ്വസ്തനാണ്. 1985 മുതല്‍ മസാചുസെറ്റ്സില്‍ നിന്നുള്ള സെനറ്ററായ കെറി, 2004ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജോര്‍ജ് ബുഷിനെതിരെ നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്. വിദേശബന്ധങ്ങള്‍ സംബന്ധിച്ച സെനറ്റ് സമിതി അധ്യക്ഷനാണ് കെറി. ഒബാമയുടെ വിശ്വസ്തനായ അദ്ദേഹത്തിനു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായും മികച്ച ബന്ധമുണ്ട്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഒബാമയുടെ അനൗദ്യോഗിക നയതന്ത്ര പ്രതിനിധിയായി സേവനമനുഷ്ഠിച്ച കെറി വിയറ്റ്നാം യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: