കാന്‍ബറ: ഓസ്ട്രേലിയയില്‍ പൊതു തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 14ന് നടക്കുമെന്ന് പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് അറിയിച്ചു. ഭരണകാലാവധി അവസാനിക്കാന്‍ എട്ട് മാസം ശേഷിക്കവെയാണ് പ്രധാനമന്ത്രി ഓസീസ് ജനതയെ ഞെട്ടിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിടാനാണ് തെരഞ്ഞടുപ്പ് തിയതി നേരത്തെ പ്രഖ്യാപിച്ചതെന്ന് ജൂലിയ ഗില്ലാര്‍ഡ് പറഞ്ഞു.
ഓഗസ്റ്റ് 12ന് നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിടും. സാമ്പത്തികമേഖലയെ ഊന്നിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഗില്ലാര്‍ഡിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയിലെയും ഡിസബിലിറ്റ് സര്വ്വീസുകളിലേയും നീതിപൂര്‍വ്വകമായ ഇടപെടലിന് ശക്തമായ സാമ്പത്തിക അടിത്തറ ആവശ്യമാണെന്ന് ഗില്ലാര്‍ഡ് പറഞ്ഞു.
ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സ്വതന്ത്ര കക്ഷികളുടെ പിന്തുണയോടെയാണ് ഭരണം നിലനിര്‍ത്തുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മുഖ്യപ്രതിപക്ഷമായ ലിബറര്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: