കണ്ണൂര്‍:എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ യുഡിഎഫ് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കണ്ണൂരില്‍ കെഎപി നാലാം ബറ്റാലിയന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നേതൃത്വം പറയേണ്ട സമയത്ത് ഇത് പറയുമെന്നാണ് തന്റെ വിശ്വാസം. ഭരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും എന്‍എസ്എസ് ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. സാമുദായികമടക്കമുളള സമവാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഭരണം മുന്നോട്ടുപോവുന്നത്. സമവാക്യം ശരിയല്ലെങ്കില്‍ ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല. ടി.പി.വധക്കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. കേസിനെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഎം പ്രവര്ത്തകന് മട്ടന്നൂരിലെ നാല്‍പ്പാടി വാസു വധക്കേസ് പുനരന്വേഷണം വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം പുനരന്വേഷണം നടത്തി തെളിവില്ലാതെ തള്ളിയതിനാലാണ്. അല്ലാതെ ആരെയും രക്ഷിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: