വാഷിംഗ്ടണ്‍: ലോകത്തെ പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹൂവിന്റെ നാലാം പാദ അറ്റാദായം ഉയര്‍ന്നു. 1.22 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് യാഹൂ നേടിയത്. യാഹൂ സിഇഒ ആയി മരീസ മേയര്‍ ചുമതലയേറ്റശേഷമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ ഈ കമ്പനിയ്ക്ക് സാധിച്ചത്. യാഹൂവിന്റെ വരുമാനം 1.07 ബില്യണ്‍ ഡോളറില്‍ നിന്നും 1.1 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യാഹൂവില്‍ വരുത്തിയ അടിമുടി മാറ്റങ്ങളാണ് കമ്പനിയുടെ അറ്റാദായം ഉയരാന്‍ കാരണം.
യാഹൂ ഇമെയില്‍ സര്‍വീസ് നവീകരിക്കുക, യാഹൂവിന്റെ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഫ്ലിക്കര്‍ പുനര്‍ രൂപകല്പന ചെയ്യുക തുടങ്ങിയവയിലൂടെ ഉപഭോക്താക്കളെ യാഹൂവിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിച്ചു. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം 272.3 ദശലക്ഷം ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 295.6 ദശലക്ഷം ഡോളറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: