സാവോ പോളൊ: 233 പേരുടെ മരണത്തിനിടയാക്കിയ ബ്രസീല്‍ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു ഹോട്ടലുടമകള്‍ അടക്കം നാലു പേര് അറസ്റ്റില്‍. ഹോട്ടലുടമകളായ രണ്ടു പേരും മ്യൂസിക് ബാന്‍ന്റ് അംഗങ്ങളുമാണ് അറസ്റ്റിലായത്.
നിശാ ക്ലബില്‍ പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്ന ബാന്‍ഡിലെ അംഗങ്ങള്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിലാണ് ക്ലബില്‍ അഗ്നി പകര്‍ന്നത് എന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അറസ്റ്റ്. അറ്സറ്റു ചെയ്തവര്‍ക്കെതിരെ പോലീസ് കേസുകള്‍ ചുമത്തിയിട്ടില്ല. എന്നാല്‍ ഇവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡയില്‍ സൂക്ഷിച്ച് തീ പടര്‍ന്നതിന്റെ വിശദാംശങ്ങള്‍ അറിയുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയുമാണ് പോലീസിന്റെ ലക്ഷ്യമെന്നാണ് സൂചനകള്‍.
സാന്റ മരിയയിലെ “കിസ്’ എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. 200 പേര്‍ക്കു പൊള്ളലേറ്റു. ദുരന്തത്തെ തുടര്‍ന്നു രാജ്യത്തു മൂന്നു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസം മുഴുവന്‍ നീണ്ടു നിന്ന ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷം വൈകിട്ട് വെള്ള വസ്ത്രവും കൈയ്യില്‍ കറുത്ത ബാന്‍ഡും കെട്ടി അനേകം ആളുകള്‍ പ്രകടനം നടത്തി.
നിശാ ക്ലബില്‍ ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിസംഗതക്കെതിരെ ആയിരുന്നു പ്രകടനത്തില്‍ പങ്കെടുത്ത സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ രോഷ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: