ന്യൂദല്‍ഹി: തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ എല്ലാവരെയും തൂക്കിലേറ്റണമെന്ന് ദല്‍ഹി പെണ്‍കുട്ടിയുടെ പിതാവ്. ആറ് പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡ് അംഗീകരിച്ചുകൊണ്ടുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആറുപേരെയും തൂക്കിലേറ്റണം. പ്രതികളിലൊരാള്‍ പ്രായപൂര്ത്തിയാകാത്തയാളാണെങ്കിലും ചെയ്ത കുറ്റം കണക്കിലെടുത്ത് എല്ലാവര്ക്കും തുല്യ ശിക്ഷ നല്‍കണമെന്നും പിതാവ് ആവശ്യപ്പെട്ടു. പ്രതി കടുത്ത ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് ശരിയല്ല. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതാഘാതമേറ്റതുപോലെയാണ് തങ്ങള്‍ വിധി കേട്ടത്. ഇത്തരം ഹീനമായ കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കൂടാതെ രക്ഷപ്പെടുവാനുള്ള പഴുതാണ് വിധിയെന്നും പിതാവ് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകും, തങ്ങളെക്കൊണ്ട് കഴിയുപോലെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാപൂര്‍ത്തിയാകാത്ത പ്രതിയ്ക്ക് ചെറിയ ശിക്ഷ ലഭിക്കരുത്. വിധി നിര്‍ഭാഗ്യകരമായിപ്പോയി. ആറുപ്രതികളും വധശിക്ഷ അര്‍ഹിക്കുന്നുണ്ട്. വധശിക്ഷയില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: