ജയ്പൂര്‍: പിന്നോക്കക്കാരെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് പ്രശസ്ത രാഷ്ട്രീയ വിമര്ശകന് ആശിഷ് നന്ദിയോട് ചോദ്യ ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചു. രാജസ്ഥാന് പോലീസാണ് നോട്ടീസ് അയച്ചത്.
പിന്നോക്ക വിഭാഗക്കാരാണ് ഏറ്റവും അതികം അഴിമതി നടത്തുന്നവരെന്ന നന്ദിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രസ്താവനയെത്തുടര്‍ന്ന് നന്ദിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ജയ്പൂരില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നന്ദി പ്രസ്താവന നടത്തിയത്.
പ്രസ്താവന വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നന്ദി പറഞ്ഞു. എന്നാല്‍ പ്രസ്താവനയുടെ പേരില്‍ രാഷ്ട്രീയക്കാരോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്നും നന്ദി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: