ജമ്മു: രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യാ-പാക് ബസ് സര്‍വീസ് പുനരാരംഭിച്ചു. അതിര്‍ത്തി സംഘര്‍ഷത്തെതുടര്‍ന്ന് നിര്ത്തിവച്ചിരുന്നപുഞ്ചില് നിന്നും റാവല്‍കോട്ടിലേക്കുള്ള ബസ് സര്‍വീസാണ് പുനരാരംഭിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഇന്ന് പുനരാരംഭിക്കും.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണ് വ്യാപരവും, ബസ് സര്‍വ്വീസും. അതിര്‍ത്തിയില്‍ ഈ മാസം ആദ്യമുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭകക്ഷി ബന്ധം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
അതിര്‍ത്തിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം ക്രൂരമായി വധിച്ചതാണ് സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. അതേസമയം, ജമ്മുകാശ്മീരിലെ പുഞ്ച് ജില്ലയിലെ ചകന്‍ ദാ ബാഗ് എന്ന കവാടം തുറക്കാന്‍ പാക്കിസ്ഥാന് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: