ന്യൂദല്‍ഹി: തീവണ്ടികളിലെ ആഹാര സാധനങ്ങള്‍ക്ക് 15 മുതല്‍ 20 വരെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് രാജധാനി, ശതാബ്ദി, തുരന്തോ പ്രീമിയം ട്രെയിനുകളില്‍ ടിക്കറ്റ് ചാര്‍ജ്ജ് 20 രൂപ കൂട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. ചാര്‍ജ് വര്‍ധന ഉടന്‍ പ്രഖ്യാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.
മെയില്‍, എക്സ്പ്രസ് തീവണ്ടികളിലെ ഭക്ഷണവില 10 വര്‍ഷത്തിനിടെ കഴിഞ്ഞ മാസമാണ് പുന:ക്രമീകരിച്ചത്. ഈ വില വര്‍ധനയില്‍ രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണ വില പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് ഇപ്പോള്‍ വില വര്‍ധനയ്ക്ക് റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാണിച്ചത്.
പ്രീമിയം ട്രെയിനുകളില്‍ ഇനി മുതല്‍ ശീതള പാനീയങ്ങളും ചോക്കളേറ്റുകളും വിതരണം ചെയ്യില്ല. ബ്രാന്‍ഡഡ് തൈര്, ഐസ്ക്രീം എന്നിവ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളുവെന്നും സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 21 രാജധാനി എക്സ്പ്രസുകളും 23 തുരന്തോ ട്രെയിനുകളും അടക്കം 59 ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: