ആലുവ: ആലുവയിലെ ലോട്ടറി മൊത്തവിതരണ ഏജന്‍സികള്‍ ചെറുകിട ലോട്ടറി വില്‍പ്പനക്കാരെ കൊള്ളയടിക്കുന്നു. ഒരു സെറ്റ് ലോട്ടറി ബുക്കിന്മേല് 20 രൂപ മുതല്‍ 25 രൂപ വരെയാണ് ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് വാങ്ങുന്നതിനേക്കാര് അധികം ഇവര്‍ ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ലോട്ടറി ഓഫീസിലെ വിലയ്ക്കും ഇതിലും കുറച്ചാണ് ഈടാക്കുന്നത്. വന്‍ വില്‍പ്പന നടക്കുന്ന സംസ്ഥാന ലോട്ടറി എത്ര വില കൂട്ടിയാലും വില്‍പ്പനക്കാര്‍ വാങ്ങുമെന്ന തിരിച്ചറിവാണ് വന്‍കിടക്കാര്‍ കൊള്ളയടി തുടങ്ങുന്നത്.
സ്ത്രീ വില്‍പ്പനക്കാരില്‍നിന്ന് ഇതിലും കൂടുതല്‍ വാങ്ങുന്നതായും പരാതിയുണ്ട്. 20 രൂപയുടെ ടിക്കറ്റ് 25ഉം 40 രൂപയുടെ ഇരുപതും അമ്പതിന്റെ പത്തുമാണ് ഒരു സെറ്റ്. ഇതില്‍ ആയിരത്തിന്റെ പതിനായിരത്തിനും അതിന് മുകളിലും എടുക്കുമ്പോള്‍ വന്‍കിട ഏജന്റിന് കമ്മീഷന് കൂട്ടിയാണ് വരുന്നത്. എന്നിട്ടും ഇവര്‍ ചെറുകിട കച്ചവടക്കാരെ കൊള്ളയടിക്കുന്നു.
ഒരുദിവസം ആയിരത്തിലധികം ബുക്കുകളാണ് ഓരോ മൊത്തവിതരണ ഏജന്‍സികളിലും വില്‍പ്പന നടക്കുന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് ഇവര്‍ ലാഭം കൊയ്യുന്നത്. സര്‍ക്കാര്‍ ലോട്ടറി ഓഫീസിലെ വിലയ്ക്ക് മറ്റ് സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുന്നതുപോലെ ആലുവയിലും വില്‍പ്പന നടത്താന്‍ ലോട്ടറി വകുപ്പ് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം ചെറുകിടക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: