കൊച്ചി: ഗോശ്രീ കടമക്കുടി വികസനത്തെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കടമക്കുടി പഞ്ചായത്തിലെ 11 ദ്വീപുകളെയും പരസ്പരം ബന്ധിപ്പിക്കുന്നതും എല്ലാ ദ്വീപുകളില്‍നിന്നും എറണാകുളം, ആലുവ, പറവൂര്‍ തുടങ്ങിയ സമീപ നഗരങ്ങളിലേക്ക് എത്താന്‍ അത്യന്താപേക്ഷിതവുമായ പിഴല-പുതുശ്ശേരി റോഡ്, പിഴല-മൂലമ്പിള്ളി, പിഴല-ചേന്നൂര്‍, ചേന്നൂര്‍-ചരിയംതുരുത്ത്, ചേന്നൂര്‍-കോതാട് പാലങ്ങള്‍ എന്നിവയടങ്ങിയ പദ്ധതി നടപ്പാക്കാന്‍ വരുത്തുന്ന കാലതാമസം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ഗോശ്രീ കടമക്കുടി പ്രൊജക്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വി.വി.ജോസഫ് മാസ്റ്റര്‍, ഷീബ ജെയിംസ്, വല്‍സ ഫ്രാന്‍സിസ്, രാജലക്ഷ്മി, സെബാസ്റ്റ്യന്‍.ഒ.വി, ബൈജു.ഡി.വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂമിയും ഫണ്ടും അനുമതിയും ലഭ്യമായ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: