കരുനാഗപ്പള്ളി: ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദുസംഗമത്തിന് താലൂക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പഞ്ചായത്തില്‍ ഉടനീളം ഫ്ലക്സ് ബോര്‍ഡുകള്‍, നോട്ടീസ്, പോസ്റ്റര്‍, കമാനങ്ങള്‍, ഗൃഹസമ്പര്‍ക്കം എന്നിവ നടന്നുകഴിഞ്ഞു. പഞ്ചായത്ത്തല സമ്മേളനങ്ങള്‍ യൂണിറ്റ് സമ്മേളനങ്ങള്‍ ഇവ നടന്നു കഴിഞ്ഞു.
നാളെ വൈകിട്ട് മൂന്നിന് ഡോ. ബാലചന്ദ്രന് നഗറില്‍ നടക്കുന്ന സമ്മേളനം കേരളാ പാണര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സഹദേവന് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
പൊതുസമ്മേളനത്തിന് മുന്നോടിയായി ഹൈന്ദവശക്തി വിളിച്ചോതിയുള്ള പ്രകടനം നടക്കും. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.കെ. സുധീര്‍ അധ്യക്ഷത വഹിക്കും.
ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന്, നായര്‍ സമാജം സംസ്ഥാന പ്രസിഡന്റ് മിത്രാനികേതന് ഗിരിജാദേവി, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. സുശീലന്, ഉഷാലയം ശിവരാജന്, കേരളാ വിശ്വകര്‍മ്മസഭ താലൂക്ക് സെക്രട്ടറി ജി.പി. വേണു, ബ്രാഹ്മണസഭ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി അഡ്വ.എന്‍.കെ. ബാലസുബ്രഹ്മണ്യം, ഭാരതീയ വേലന്‍ സൊസൈറ്റി താലൂക്ക് പ്രസിഡന്റ് എസ്. ബാബു, ധീവരസഭ താലൂക്ക് സെക്രട്ടറി പ്രിയകുമാര്‍, കെടിഎംഎസ് താലൂക്ക് പ്രസിഡന്റ് കെ. രാമന്, അഖിലഭാരതീയ സാംബവ സൊസൈറ്റി പ്രസിഡന്റ് കെ.പി. ഉദയഭാനു, കേരള വെള്ളാള സഭ ജില്ലാ വൈസ്പ്രസിഡന്റ് ആര്. ദീപക്, കേരള വാണിക വൈശ്യസമാജം ജില്ലാ വൈസ്പ്രസിഡന്റ് പി. രാജേഷ്കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് കെ. ഇന്ദുചൂഡന്, ജില്ലാ സെക്രട്ടറി ഓച്ചിറ രവി എന്നിവര്‍ സംസാരിക്കും. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി തുറയില്‍കുന്ന് വിജയകുമാര്‍ സ്വഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആര്. കൃഷ്ണന്‍കുട്ടി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: