കുണ്ടറ: മനുഷ്യന്റെ മനസില്‍ സ്നേഹം നിറയ്ക്കുന്നതിനു പകരം പകയാണ് നിറയ്ക്കുന്നതെന്നും ഈ സാഹചര്യങ്ങളില്‍ ഭക്തിയാണ് ഏക പോംവഴി എന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ള പറഞ്ഞു.
പനയം ദേവീക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടരകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചുറ്റമ്പലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ക്ഷേത്ര പ്രസിഡന്റ് സി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായ ക്ഷേത്രകാര്യാലയത്തിന്റെ സമര്‍പ്പണം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ.ജി. ഗോപകുമാര്‍ നിര്‍വഹിച്ചു. മംഗല്യസഹായ നിധിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി. ജയന്തി, ഡോ. ചന്ദ്രശേഖരക്കുറുപ്പിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. രണ്ടാംഘട്ടം പുനരുദ്ധാരണ കൂപ്പണിന്റെ വിതരണ ഉദ്ഘാടനം ക്ഷേത്രം തന്ത്രി സുരേഷ് ഭട്ടതിരി, ആര്‍എസ്എസ് ജില്ലാ സംഘചാലക് ജി. ഉണ്ണികൃഷ്ണന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ക്ഷേത്രത്തിലെ നക്ഷത്രഭവനത്തിന്റെ സമര്‍പ്പണം എസ്. ലക്ഷ്മിയും നിര്‍വഹിച്ചു.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ. രാജശേഖരന്, ബ്ലോക്ക് പഞ്ചായത്തംഗം സുവര്‍ണകുമാരി, സെക്രട്ടറി സി.കെ. ചന്ദ്രബാബു, എം.കെ. ജനാര്‍ദ്ദനന്‍പിള്ള, സഹദേവന്, മുരളീധരന്‍പിള്ള, സി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: