പത്തനാപുരം: മാലൂരിലെ പടക്കശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും സ്ഫോടനത്തെത്തുടര്‍ന്ന് നാശം സംഭവിച്ച വീടുകള്‍ക്ക് 12ലക്ഷം രൂപയും നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഫോടനം നടന്ന സ്ഥലവും സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ വീടും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സന്ദര്‍ശിച്ചു. പടക്കശാല ഉടമ പ്രസന്നന്റെ മകന് പട്ടംക്കാലായില് ആദര്‍ശ്(19), ചാവരുതുണ്ടില് വീട്ടില്‍ പൊടിയന്(54), നൂറനാട് വള്ളിക്കുന്ന് വടക്കേഭാഗത്ത് വീട്ടില്‍ കേശവനാശാന്‍(58) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തെത്തുടര്‍ന്ന് പട്ടാഴി വടക്കേക്കര വില്ലേജില്‍ 44 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റവന്യൂ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 958000 രൂപയുടെ നഷ്ടം കണക്കാക്കിയെങ്കിലും കൂടുതല്‍ വീടുകള്‍ക്ക് നാശമുണ്ടായേക്കാം എന്ന മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അറിയിപ്പിനെ തുടര്‍ന്ന് മന്ത്രിസഭ 12 ലക്ഷം രൂപയായി കൂട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: