ചെന്നൈ: കമല്‍ ഹാസന് സംവിധാനം ചെയ്ത വിശ്വരൂപത്തിന്റെ പ്രദര്‍ശനം ഹൈദരാബാദിലും ബാംഗ്ലൂരിലും നിര്‍ത്തിവച്ചു. പല തീയേറ്ററുകളും മോണിംഗ്, ന്യൂണ്‍ ഷോകള്‍ റദ്ദാക്കി. ക്രമ സമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിയത്. ഈ സംസ്ഥാനങ്ങളില്‍ ഇന്നലെയായിരുന്നു നബി ദിനാഘോഷം.
ഹൈദരാബാദിലും ബാംഗ്ലൂരും ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലീസിനോടും തിയേറ്റര്‍ ഉടമകളോടും അവിടെ എത്തിച്ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്കമല് ഫിലിംസ് പ്രതിനിധികള്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും വിശ്വരൂപം പ്രദര്ശിപ്പിക്കുകയെന്ന് അധികൃതര്‍ പറയുന്നു.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ അത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ വിശ്വരൂപത്തിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. മുസ്ലീം ജനതയെ വിശ്വരൂപത്തില്‍ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴഗം, തമിഴ്നാട് തൗഹീദ് ജമാഅത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പ്രദര്‍ശനം വിലക്കിക്കൊണ്ട് തമിഴ് നാട് ജില്ലാഭരണകൂടം ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: