വാഷിങ്ങ്ടണ്‍: അമേരിക്കയുടെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് യു എന്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി യു എന്‍ വക്താവ് വ്യക്തമാക്കി. ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് യു എന്‍ ഇത്തരമൊരു അന്വേഷണം നടത്തുന്നത്. പാലസ്തീന്‍, അമേരിക്ക, ഇസ്രായേല്‍,യെമന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആക്രമണങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഭീകരര്‍ മാത്രമല്ല ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളും ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്.വ്യോമാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പാക്കിസ്ഥാനില്‍ തന്നെ ഈ വര്‍ഷം 3461 പേര്‍ കൊല്ലപ്പട്ടതായാണ് കണക്കാക്കുന്നത്. ഇതില്‍ പകുതിയിലധികവും സാധാരണക്കാരാണ്. അതേസമയം വ്യോമാക്രമണങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടിയെ തരുവെന്ന് യു എന്‍ അറിയിച്ചു. അന്താരാഷ്‌ട്രനിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടുള്ള നിയന്ത്രണവിധേയമാക്കേണ്ടത് ആവശ്യമാണെന്ന് യു എന്‍ പ്രത്യേക അന്വേഷണതലവന്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: