കാബൂള്‍: അഫ്ഗാനിലുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ അഫ്ഗാനില്‍ കപിസ പ്രവിശ്യയിലെ തഗാബ് ജില്ലയിലായിരുന്നു സംഭവം. കാറില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ നാറ്റോ സേനയ്‌ക്ക് സാധനങ്ങളുമായി പോയ ട്രക്കുകളായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ലക്ഷ്യം പിഴച്ച ചാവേര്‍ ഒരു വീട്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു.
വീട്ടിനുള്ളിലുണ്ടായിരുന്ന നാലു പേരുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. സ്ഫോടനടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ മാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: