മുംബൈ: തെക്കന്‍ മുംബൈയിലെ മാഹിമില്‍ ചേരിയിലുണ്ടായ തീ പിടിത്തത്തില്‍ ആറ് പേര് മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശക്തമായ തീപിടിത്തത്തില്‍ 50 കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചു. മാഹിമിലെ നയാഗറിലെ ചേരിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മുംബൈ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
തീപിടിക്കുമ്പോള്‍ ചേരി നിവാസികളില്‍ ഭൂരിപക്ഷവും നല്ല ഉറക്കത്തിലായിരുന്നു. അഗ്നിശമനസേനയുടെ അഞ്ച് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഏഴ് ഫയര്‍ എന്‍ജിനുകളും എട്ട് ടാങ്കര്‍ വെള്ളവും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇടുങ്ങിയ ചേരിയില്‍ രക്ഷാപ്രവര്‍ത്തനം സുഗമമായിരുന്നില്ല. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: