കൊച്ചി: ബിജെപിയും ആര്‍എസ്എസും തീവ്രവാദം വളര്‍ത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനക്കെതിരെ ജില്ലയില്‍ പ്രതിഷേധം ഇരമ്പി. ജില്ലയിലെ താലൂക്ക് മണ്ഡലം കേന്ദ്രങ്ങളില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മൂവാറ്റുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി ബിഎംഎസ് മേഖല സെക്രട്ടറി കെ.സി.ബാബു, ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്ക പ്രമുഖ് ജിതീഷ് ബിജെപി മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാര്, ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം എം.പി.അപ്പു എന്നിവര്‍ നേതൃത്വം നല്കി. മട്ടാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് പങ്കെടുത്ത പ്രകടനം പനയപ്പിള്ളി പുളിമുട്ടില്‍ കവലയില്‍ നിന്ന് തുടങ്ങി ഗുജറാത്തി റോഡ്, പാലാസ് റോഡ്, ചെറയാളി വഴി അമരാവതിയിലെത്തി സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ സമ്മേളനവും നടന്നു. ആര്‍എസ്എസ് ബിജെപി, ഹിന്ദുഐക്യവേദി, ഭാരതീയ വിചാരകേന്ദ്രം, ഹിന്ദുക്ഷേമസമിതി തുടങ്ങി ഓട്ടേറെ സംഘടന ഭാരവാഹികള്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്കി. കോതമംഗലത്ത് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
തങ്കളത്തുനിന്നാരംഭിച്ച പ്രകടനത്തിന് വിവിധ സംഘടന നേതാക്കളായ എ.വി.പ്രസാദ്, സജീവ് പിജി, എം.എന്‍.ഗംഗാധരന്, പി.പി.സജീവ്, സന്തോഷ് പത്മനാഭന്, പി.കെ.ബാബു, പി.ആര്.ഉണ്ണികൃഷ്ണന്, ഇ.ടി.നടരാജന് എന്നിവരുടെ നേതൃത്വം നല്കി. എ.വി.പ്രസാദ് സംസാരിച്ചു. പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പട്ടിമറ്റത്ത് നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് രാജീവ്, ബിഎംഎസ് മേഖല സെക്രട്ടറി മോഹനന്, മനോജ് മനക്കേക്കര, സി.പി.രവി, എം.സന്തോഷ്, അരുണ്‍ അമനേത്ത് എന്നിവര്‍ നേതൃത്വം നല്കി.
സുശീല്‍കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവനക്കെതിരെ പള്ളുരുത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുമ്പളങ്ങിവഴിയില്‍ നിന്നും തുടങ്ങി പള്ളുരുത്തിയില്‍ സമാപിച്ചു. കെ.എന്‍.ഉദയകുമാര്‍, കെ.ഡി.ദയാപരന്‍, പി.പി.മനോജ്, പി.ബി.സുജിത് എന്നിവര്‍ നേതൃത്വം നല്കി. കുമ്പളങ്ങിയില്‍ നടത്തിയ പന്തം കൊളുത്തി പ്രകടനം ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനു സമീപം സമാപിച്ചു. പി.ടി.രവീന്ദ്രന്, വി.എന്‍.വിനോദ്, സി.സി.ശ്രീവത്സന്‍, പി.എം.ജീജന്, കെ.എം.ശ്രീകാന്ത്, കെ.എസ്.ലിനേഷ്, കെ.എം.പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: