ആലുവ: കൊള്ളപലിശയ്ക്കു പണം നല്കുന്ന ആലുവായിലെ ഇടപാടുകാരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പലിശയ്ക്ക് ഇടപാട് നടത്തണമെങ്കിലും പ്രത്യേകമായി ലൈസന്‍സ് എടുക്കണമെന്നതാണ് വ്യവസ്ഥ. ആലുവായില്‍ കൊള്ളപലിശ ഇടപാട് നടത്തുന്നവരില്‍ ചില രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റുമുണ്ട് നിത്യചിട്ടിയും മറ്റും മറയാക്കിയാണ് ഇത്തരത്തില്‍ പലിശ ഇടപാടിന്റെ പണം പിരിച്ചെടുക്കുന്നത്.
ജാമ്യമില്ലാവകുപ്പനുസരിച്ച് കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ആലുവായില്‍ പലിശ ഇടപാട് നടത്തുന്നവരില്‍ സ്ത്രീകള്വരെയുണ്ട്. ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് കൊള്ളപലിശ സംഘങ്ങള്‍ സജീവമായി നിലയുറപ്പിക്കുന്നത്. പണം പിരിക്കുന്നതിനും മറ്റുമായി മുഴുവന്‍ സമയ ഗുണ്ടാസംഘങ്ങളുമുണ്ട്. നിത്യേനയാണ് ലക്ഷക്കണക്കിന് രൂപ ഇവര്‍ ദിവസാടിസ്ഥാനത്തില്‍ പലിശയ്ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: