കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിരുത്തരവാദപരമായ പ്രസംഗത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. പ്രകടനത്തിന് ശേഷം ഷിന്‍ഡെയുടെ കോലവും കത്തിച്ചു. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, പാനൂര്‍, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പയ്യന്നൂര്‍, പഴയങ്ങാടി, ചെറുവാഞ്ചേരി, ചെറുപുഴ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സംഘപരിവര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടന്നത്.
കണ്ണൂരില്‍ നടന്ന പ്രകടനത്തിന് സംഘപരിവാര്‍ നേതാക്കളായ യു.ടി.ജയന്തന്, എ.ഒ.രാമചന്ദ്രന്, കെ.കെ.വിനോദ്കുമാര്‍, ശ്രീജിത്ത് ഉരുവച്ചാല്‍, കെ.രഞ്ചിത്ത്, ജസിന് ജിഷ്ണുദാസ്, ഒ.കെ.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധയോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി പി.രാഘവന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് കെ.കെ.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, കള്ളാര്‍, പാണത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍, ദക്ഷിണ കര്‍ണ്ണാടക സേവാ പ്രമുഖ് ഗോപാല ഷെട്ടിയാര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ പി മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, എ വേലായുധന്, പി ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ ബിഎം എസ് ജില്ലാ വൈസ് പ്രസിഡണ്ട് വെങ്ങാട്ട് കുഞ്ഞിരാമന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കൃഷ്ണ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോഴിക്കോട് മുതലക്കുളത്ത് നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ടൗണില്‍ നടന്ന പ്രതിഷേധ യോഗം ആര്‍എസ്എസ് വിഭാഗ് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. തൂടര്‍ന്ന് നടന്ന പ്രതിഷേധയോഗം ജില്ല പ്രസിഡന്റ് കെ ജിനചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതിയംഗം നാരായണന് മാസ്റ്റര്‍, ജില്ല ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്, തുടങ്ങിയവരും പ്രസംഗിച്ചു. ആര്‍എസ്എസ്സിനെതിരെ മോശമായ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയെ ജയിലിലടക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജിനാരായണന്‍ തൃശൂരില്‍ പറഞ്ഞു. എന്നും ഭീകരവാദികളെ താലോലിക്കുന്ന സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് പുകമറ സൃഷ്ടിക്കാനാണ് ഷിന്ഡയെക്കൊണ്ട് ഇത്തരത്തിലുള്ളൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ചടങ്ങ് ബിജെപി ദേശീയ നിര്‍വാഹക അംഗം എംടി രമേശ് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് സംസ്ഥാന വ്യവസ്ഥാപ്രമുഖ് വി.ശ്രീനിവാസന്, ബി.ഗോപാലകൃഷ്ണന്, ടി.സി.സേതുമാധവന്, കെ.സുരേഷ്, സി.സദാനന്ദന്‍മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: